---പരസ്യം---

സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

On: July 2, 2025 11:09 AM
Follow Us:
പരസ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 

ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിന്‍റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ഫെബ്രുവരിയിലേ തുടങ്ങി സൂര്യാഘാതവും അൾട്രാ വയലറ്റ് വികിരണവും; മാർച്ചും ഏപ്രിലും പൊള്ളിവിയർക്കും, കടുത്ത വരൾച്ചയ്ക്കും സാധ്യത

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ ഇനി ഉടന്‍ അറിയാം; ഗൂഗിള്‍ എര്‍ത്തിനൊപ്പം ചേരാന്‍ ജെമിനിയെത്തുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Leave a Comment

error: Content is protected !!