കീഴരിയൂർ:വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബോംബ് കേസ് സ്മരക മന്ദിരത്തിൽ സംഘടിപ്പിച്ച യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ.ഷിനിൽ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.സുനന്ദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കുറുമയിൽ ജലജ, മുതിർന്ന കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, ഇടത്തിൽ രാമചന്ദ്രൻ, രജിത കടവത്ത് വളപ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിറ്റാടിൽ സുലോചന, കെഎസ് യു നിയോജക മണ്ഡലം പ്രസിഡൻറ് അർജുൻ ഇടത്തിൽ, ശിവ പ്രസാദ്,
ജീവൻ എസ്.സുധീർ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Photo caption
കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.













