---പരസ്യം---

ലോക പിതൃദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരം

On: June 15, 2025 2:58 PM
Follow Us:
പരസ്യം

ഇന്ന് ലോക പിതൃദിനം, ഓരോ വീട്ടിനും കാവലും ഉറപ്പുമാണ് അച്ഛൻ, കുടുംബത്തിൻ്റെ ഉയർച്ചക്കുള്ള അധ്വാന വിയർപ്പും സ്നേഹവും നൽകി കുടുംബത്തെ മെനയുന്ന ശില്പിയാണയാൾ, ജീവിത വഴികളിൽ തിരിച്ചടികൾ നേരിടുമ്പോൾ പതറി പോകുന്ന പിതാക്കൻമാരുണ്ട്, താൻ ജൻമം നൽകിയ മക്കൾ ജീവിതത്തിന് മുൻപിൽ പകച്ചു നിൽക്കുമ്പോൾ മുന്നെ കുട്ടിത്തത്തിൽ കൈ പിടിച്ച് നടത്തിച്ചതുപോലെ ഇപ്പോഴും മകൻ്റെ ഓരോ ചലനത്തിനും കൂട്ടിരുന്നു കാക്കുന്ന നിരവധി അച്ഛൻമാരുണ്ട് . അതിൽ ഒരാളാണ് ചുണ്ടർകണ്ടി കുഞ്ഞിക്കേളപ്പൻ

മുപ്പത് വർഷം മുമ്പ് അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന് ലോക പിതൃദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരം.നരക്കോട് ചുണ്ടർകണ്ടി മീത്തൽ അശോകന്റെ അച്ഛൻ കുഞ്ഞിക്കേളപ്പനേയാണ് കൈൻഡ് ആദരിച്ചത്.ഡ്രൈവറായി ജോലി ചെയ്യവേ ഇരുപത്തിരണ്ടാം വയസ്സിലാണ് അശോകന് അപകടം പറ്റിയത്.മകൻ കിടപ്പിലായതോടെ കൂലിപ്പണിക്കാരനായ കുഞ്ഞിക്കേളപ്പൻ പിന്നീട് ജോലിക്കൊന്നും പോകാതെ മുഴുവൻ സമയവും അശോകനെ പരിചരിച്ച് വീട്ടിൽ തന്നെ കഴിയുകയാണ്. കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ കുഞ്ഞിക്കേളപ്പനെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് ഉപഹാരം നൽകി.കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് ചെയർമാൻ ശശി പാറോളി,സെക്രട്ടറി യു.കെ അനീഷ് , കെ.അബ്ദുറഹ്‌മാൻ, അർജുൻ ഇടത്തിൽ എന്നിവർ സംബന്ധിച്ചു.*

വെച്ച് നടന്ന വാഹനാപ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രിയപ്പെട്ട അച്ഛന്**സ്നേഹാദരം**KIND PALLIATIVE CARE KEEZHARIYUR*

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

കീഴരിയൂർ കൃഷിഭവനിൽ ടിഷ്യുകൾച്ചർ നേന്ത്രൻ വാഴ തൈകൾ വിതരണം നാളെ ആരംഭിക്കും

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!