---പരസ്യം---

സേവനത്തിൻ്റെ വഴികളിൽ തണൽ വിരിച്ച് ടി. രമേശ് കുമാർ തെക്കെടത്തിൽ ഇന്ന് പടിയിറങ്ങുന്നു.

On: May 31, 2025 11:16 AM
Follow Us:
പരസ്യം

കാവുന്തറ : മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിൻ്റെ ഓർമ്മക്കായി, പൊതുവഴിയോരത്ത് വൃക്ഷത്തൈ നട്ട് ,ടി. രമേശ് കുമാർ ഇന്ന്, നടുവണ്ണൂർ ഗവ: ആയുർവ്വേദ ഡിസ്പൻസറിയിലെ ഫാർമസിസ്റ്റ് ജോലിയിൽ നിന്ന് പടിയിറങ്ങും. നടുവണ്ണൂർ പഞ്ചായത്തിലെ പുതിയെടുത്തു കുനി എലങ്കമൽ നിരത്തു വക്കിൽ തണൽ വിരിക്കാനായി ഉങ്ങ്, ആര്യവേപ്പ്, അശോകം , അരിനെല്ലി,സപ്പോട്ട , ഗ്രാമ്പു, കിളി ഞാവൽ,കടുംപുളി എന്നിവയുടെ തൈകകളാണ് നട്ടിരിക്കുന്നത്. വനമിത്ര പുരസ്കാര ജേതാവും റിട്ട: ആയുർവ്വേദ ഫാർമസിസ്റ്റുമായ സി. രാഘവൻ നല്കിയ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ പൊതു പ്രവർത്തകരായ പി.കെ.അൻസാരി, കെ.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ സഹായിച്ചു.കേരള ഗവ: ആയുർവ്വേദിക് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി യായിരിക്കേ ‘ ഒരു തൈ നടുമ്പോൾ ‘എന്ന സസ്യവ്യാപന ബോധവൽക്കരണ പരിപാടി നടപ്പാക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച കീഴരിയൂർ സ്വദേശി രമേശ് കുമാർ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴും മാതൃകാപരമായ സേവനം കാഴ്ചവെച്ച് ശ്രദ്ധേയനാവുകയാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!