കീഴരിയൂർ:രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന ജവാന്മാർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി കൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ദേശസ്നേഹ പ്രതിജ്ഞ എടുത്തു. പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. രവി നീലാംബരി, ഇടത്തിൽ രാമചന്ദ്രൻ, കെ.എം.വേലായുധൻ, പി. എം. ഫൈസുന്നിസ, സാബിറ നടുക്കണ്ടി, ദിനേശ് പ്രസാദ്, പി.പ്രകാശൻ, പി.കെ.അബ്ദുറഹ് മാൻ, സി.ഗഫൂർ, സി.പി.സംഗീത എന്നിവർ പ്രസംഗിച്ചു.