കീഴരിയൂർ: ജമാഅത്തെ ഇസ്ലാമി കീഴരിയൂർ ഘടകം പ്രാദേശിക സമ്മേളനം സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്ലാമി മുൻ മേഖലാ നാസിം എം.എം മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.അബ്ദുറഹ്മാൻ അധ്യക്ഷനായി.ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കൺവീനർ ഫർഹാന കെ,സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് സഈദ് തയ്യിൽ എന്നിവർ സംസാരിച്ചു. വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.യുണിറ്റ് സെക്രട്ടറി അഷ്റഫ് ടി.കെ സ്വാഗതവും വനിതാ വിഭാഗം യൂണിറ്റ് പ്രസിഡണ്ട് നബീല സി.കെ നന്ദിയും പറഞ്ഞു.
















