കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു മീത്തൽ കെ.എം.സജിലേഷ് (36) ,പലപ്പറമ്പത്തു മീത്തൽ വീട്ടിൽ പി.എം. അമൻ (26) എന്നിവരെയാണ് കൊയിലാണ്ടി റെയിഞ്ച് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്.ഇവർ മദ്യവുമായി സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടരുടെ ചുമതല വഹിക്കുന്ന കെ.പി. മധുസൂദനൻ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ സമദ് , പ്രിവന്റിവ് ഓഫീസർമാരായ രാകേഷ് ബാബു,ഷം സുദ്ധീൻ,അനീഷ്‌കുമാർ,ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫീസർ വിവേക്, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.