ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപം സ്ഫോടനം. 10 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നിരവധി വാഹനങ്ങളിലേക്കും തീപടർന്നു.
ചെങ്കോട്ട മെട്രോ ഗേറ്റ്-1ന് സമീപത്തെത്തിയ കാറിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സമീപത്തെ വാഹനങ്ങളിലേക്ക് തീപടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറെ, ജനത്തിരക്കേറിയ സമയമായതുകൊണ്ടുതന്നെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഡൽഹി പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആളുകളെ ഒഴിപ്പിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.












