---പരസ്യം---

കെഎസ്ഇബിയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്; 59,100 തുടക്ക ശമ്പളം; 21 ഒഴിവുകൾ; അപേക്ഷ നവംബർ 19 വരെ

On: October 26, 2025 9:49 AM
Follow Us:
പരസ്യം

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ തസ്തികമാറ്റം മുഖേന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി അപേക്ഷ വിളിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലാണ് ഒഴിവ് വന്നിട്ടുള്ളത്. ആകെ 21 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

തസ്തികഅസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
സ്ഥാപനംകേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB)
കാറ്റഗറി നമ്പർ378/2025
ഒഴിവുകള്‍21
അപേക്ഷിക്കേണ്ട അവസാന തീയതിനവംബർ 19

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 21.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,100 രൂപമുതൽ 1,17,400 രൂപവരെ ശമ്പളം ലഭിക്കും. 

നിയമനം

തസ്തികമാറ്റം മുഖേന (10% ഇൻ-സർവ്വീസ് ക്വാട്ട ഒഴിവുകളിലേയ്ക്ക്). (അപേക്ഷാ തീയതിയിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം.)

പ്രായപരിധി

ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. അപേക്ഷകർ ഓഫീസ് മേലധികാരിയിൽ നിന്നും ബോർഡിൽ റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

യോഗ്യത

AICTE അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി. ടെക്. (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) / ബി. ടെക്. (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) എഞ്ചിനീയറിംഗ് ബിരുദം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                  

വിജ്ഞാപനം:  CLICK 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!