---പരസ്യം---

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം; ശമ്പളം 2.20 ലക്ഷം വരെ..ഇപ്പോൾ അപേക്ഷിക്കൂ

On: October 9, 2025 11:28 AM
Follow Us:
പരസ്യം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സ്ഥിരം നിയമനമാണ്. ഈ തസ്തികയിലേക്ക് ഒരു ഒഴിവാണ് നിലവിലുള്ളത്. പൊതുവിഭാഗത്തിൽ നിന്നുള്ളവർക്കാണ് നിയമനം.

ഉദ്യോഗാർത്ഥികൾക്ക് 42 വയസ്സാണ് ഉയർന്ന പ്രായപരിധി . 80,000 രൂപ മുതൽ 2,20,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. സിവിൽ എഞ്ചിനീയറിംഗിൽ അംഗീകൃത യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്നുള്ള ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. വ്യവസായ/വാണിജ്യ/സർക്കാർ സ്ഥാപനങ്ങളിൽ പ്ലാനിംഗ്, നിർമ്മാണം, ഡിസൈൻ, മെയിന്റനൻസ് എന്നിവയിൽ എക്സിക്യൂട്ടീവ് കേഡറിൽ 12 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. തുറമുഖ, മറൈൻ ഘടനകളിലെ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

അടിസ്ഥാന ശമ്പളത്തിന് പുറമേ, വിഡിഎ, താമസസൗകര്യം/എച്ച്ആർഎ, അടിസ്ഥാന ശമ്പളത്തിന്റെ 35 ശതമാനം കഫറ്റീരിയ അലവൻസ്, ഏൺഡ് ലീവ് എൻകാഷ്മെന്റ് തുടങ്ങിയ ആനുകൂല്യങ്ങളും ചട്ടപ്രകാരം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 3 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/sites/default/files/2025-10/signed%20website%20notification.PDF

അപേക്ഷ ക്ഷണിച്ചു

കൊച്ചി: വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 9496432250, 04842952488.

വെറ്ററിനറി സര്‍ജന്‍ നിയമനം

കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റല്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075.

ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ, ഐടിഐകളില്‍ 2025 26 അധ്യായന വര്‍ഷത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു
എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പരിചയം. ഡിജിടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്സ്. ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10ന് കോഴിക്കോട് ഏലത്തൂര്‍ ഗവ. ഐടിഐയില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
ഫോണ്‍-0495 2461898, 0495 2371451

അപ്രന്റിസ് നിയമനം

വയനാട്: ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട്‌ റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 203013

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!