---പരസ്യം---

മിൽമയിൽ ജോലി നേടാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിക്കാം, മികച്ച ശമ്പളവും

On: October 6, 2025 2:29 PM
Follow Us:
പരസ്യം

മിൽമയിൽ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടുകൂടിയ എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ക്ഷീര/ഭക്ഷ്യ ഉത്പന്നങ്ങൾ, എഫ്എംസിജി (FMCG) എന്നിവയുടെ വിപണനത്തിൽ പ്രശസ്തമായ സ്ഥാപനത്തിൽ മാനേജീരിയൽ തലത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. പരമാവധി 50 വയസ്സാണ് പ്രായപരിധി.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിദിനം 4000 രൂപ ഓണറേറിയം ലഭിക്കും. KCMMF-ൻ്റെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് യാത്രാബത്തയും (TA) ദിവസബത്തയും (DA) ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/10/KCMMF-Marketing-Consultant-Recruitment-2025-Notification-V2.pdf

ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ: ഒഴിവ്

വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ്’ തസ്തികകളിലുള്ള ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി & യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഒക്ടോബർ 15ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 21-42. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഒക്ടോബർ 23-ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്-ഇൻ ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11:00 വരെ.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കും. യോഗ്യത: ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിംഗ് / ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഡിപ്ലോമ/ഡിഗ്രി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ്കെ നഴ്‌സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ പത്തിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം. വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374990.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!