അരിക്കുളം: വിദ്യാർത്ഥികളിൽ നല്ല ചിന്തകൾ വളർത്തുന്ന തരത്തിലുള്ള വിദ്യ പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കുട്ടികളിൽ സാംസ്ക്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കളും ശ്രദ്ധ പുലർത്തണം. ഇക്കാര്യത്തിൽ മദ്രസ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. അരിക്കുളം മാവട്ട് നജ്മുൽഹുദ സെക്കണ്ടറി മദ്രസയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പണ കർമം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല്പ്രസിഡന്റ് എൻ പി മൂസ അധ്യക്ഷംവഹിച്ചുജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി സംഥാന സർക്കാരിന്റെ മികച്ച യുവ സംരമ്പകനുള്ള അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥി നദീർ ചാത്തോ ത്തിനെ ആദരിച്ചു അരിക്കുളം റൈഞ്ച പ്രസിഡന്റ് സുബൈർ ദാരിമി നടുവണ്ണൂർ
മഹല്ല് ഖത്തീബ് ജാബിർ ബാഖവി. മഹല്ല് സെക്രട്ടറി
വി വി എം ബഷീർ മാസ്റ്റർ
മഹല്ല് ഭാരവാഹികളായ
പി കുഞ്ഞമ്മത്
പി കെ കുഞ്ഞമ്മത് കുട്ടി
പി അബ്ദുറഹിമാൻ
ഖത്തർ മഹല്ല് കമ്മറ്റി ഖജാ ഞ്ചി റിയാസ് ഹുസ്ന പി കെ എം ആലിക്കുട്ടി വി വി എം റഷീദ് മാസ്റ്റർ പി കെ മൊയ്‌ദി എൻ പി ഉമ്മർ കുട്ടി കെ ടി മൊയ്തി മുത ലാ യവർ സംസാരിച്ചു
.












