---പരസ്യം---

സ്ലീപ്പർ കോച്ചുകളിൽ റിസർവേഷനില്ലാതെയും യാത്ര ചെയ്യാം; കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിലും സൗകര്യം

On: August 9, 2025 9:52 AM
Follow Us:
പരസ്യം

പാലക്കാട്: തിരക്കുള്ള റൂട്ടുകളിൽ ട്രെയിൻ യാത്ര നടത്തുമ്പോൾ ഒരാഴ്ച മുമ്പെങ്കിലും റിസർവ് ചെയ്തില്ലെങ്കിൽ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഭാഗ്യമുണ്ടെങ്കിൽ ലഭിക്കുമെന്ന അവസ്ഥയാണ് തത്കാൽ ടിക്കറ്റുകൾക്ക്. എന്നാൽ ടിക്കറ്റ് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നത് നമ്മളിൽ എത്ര പേർക്ക് അറിയാം. അങ്ങനെ യാത്ര ചെയ്യാൻ സാധിക്കുന്ന കോച്ചുകളെയാണ് ഡി റിസർവ്ഡ് കോച്ചുകൾ എന്നറിയപ്പെടുന്നത്.

എക്സ്പ്രസ് ട്രെയിനുകളിലാണ് ഈ സംവിധാനം നിലനിൽക്കുന്നത്. ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിലാണ് റിസർവ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുക. ഈ ട്രെയിനുകളിലേക്ക് ഡി റിസർവ്ഡ് ടിക്കറ്റുകൾ യാത്രക്കാർക്ക് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് ചോദിച്ചുവാങ്ങാവുന്നതാണ്. സീസൺ ടിക്കറ്റ് കൈവശമുള്ളവർക്കും ഇത്തരം കോച്ചുകളിൽ യാത്ര ചെയ്യാൻ റെയിൽവെ അനുവദിക്കുന്നുണ്ട്.

ദക്ഷിണ റെയിൽവെയിൽ ഡി റിസർവ്ഡ് കോച്ചുകൾ ലഭ്യമായ ട്രെയിനുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

16528 കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്
കണ്ണൂർ മുതൽ കോഴിക്കോട് വരെ എസ് 7, എസ് 8 എന്നീ കോച്ചുകൾ

22639 ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർഫാസ്റ്റ് :
തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 10 കോച്ച്.

16751 ചെന്നൈ എഗ്മോർ രാമേശ്വരം എക്സ്പ്രസ്
മാനമധുരൈ ജംഗ്ഷൻ മുതൽ രാമേശ്വരം വരെ എസ് 11, എസ് 12 കോച്ച്.

16752 രാമേശ്വരം ചെന്നൈ എഗ്മോർ എക്സ്പ്രസ്
രാമേശ്വരം മുതൽ കാരക്കുടി ജംഗ്ഷൻ വരെ എസ് 11, എസ് 12 എന്നീ കോച്ചുകൾ

16159 ചെന്നൈ എഗ്മോർ മംഗളൂരു സെൻട്രൽ എക്സ്പ്രസ്
കോയമ്പത്തൂർ ജംഗ്ഷൻ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 10, എസ് 11 കോച്ചുകൾ.

16160 മംഗളൂരു സെൻട്രൽ ചെന്നൈ എഗ്മോർ എക്സ്പ്രസ്
മംഗളൂരു സെൻട്രൽ മുതൽ തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെ എസ് 8, മംഗളൂരു സെൻട്രൽ മുതൽ കരൂർ വരെ എസ് 9, എസ് 10, എസ് 11 എന്നീ കോച്ചുകൾ

16203 ചെന്നൈ സെൻട്രൽ തിരുപ്പതി എക്സ്പ്രസ്
ചെന്നൈ സെൻട്രൽ മുതൽ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10

16512 കണ്ണൂർ ബെംഗളൂരു എക്സ്പ്രസ്
കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 5, എസ് 6, എസ് 7

16729 മധുര പുനലൂർ എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ മുതൽ പുനലൂർ വരെ എസ് 6, എസ് 7

16730 പുനലൂർ മധുര എക്സ്പ്രസ്
പുനലൂർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6, എസ് 7

16527 യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസ്
കോഴിക്കോട് മുതൽ കണ്ണൂർ വരെ എസ് 7, എസ് 8

13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്
ആലപ്പുഴ മുതൽ കോയമ്പത്തൂർ ജംഗ്ഷൻ വരെ എസ് 5, എസ് 6.

16382 കന്യാകുമാരി പുനെ എക്സ്പ്രസ്
കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 5, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 എന്നീ കോച്ചുകൾ

12624 തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്
തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ. എസ് 7 കോച്ച്

16629 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ മുതൽ കോട്ടയം വരെ എസ് 8, കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 9 എന്നീ കോച്ചുകൾ

16347 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ്
കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8 കോച്ച്.

22640 ആലപ്പുഴ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്
ആലപ്പുഴ മുതൽ പാലക്കാട് ജംഗ്ഷൻ വരെ എസ് 7 കോച്ച്.

12601 ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്
കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8, എസ് 9 കോച്ചുകൾ

12602 മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8, എസ് 9 എന്നീ കോച്ചുകൾ.

16630 മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ്
കോട്ടയം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6 കോച്ച്.

16348 മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ്
മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8 കോച്ച്

22638 മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്
ഈ റോഡ് മുതൽ ചെന്നൈ സെൻട്രൽ വരെ എസ് 9 കോച്ച്.

20635 ചെന്നൈ എഗ്മോർ കൊല്ലം സൂപ്പർഫാസ്റ്റ്
തിരുനെൽവേലി ജംഗ്ഷൻ മുതൽ കൊല്ലം ജംഗ്ഷൻ വരെ എസ് 10, എസ് 11 എന്നീ കോച്ചുകൾ

20636 കൊല്ലം ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ്
കൊല്ലം ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11 കോച്ച്.

22637 ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്
ചെന്നൈ സെൻട്രൽ മുതൽ സേലം ജംഗ്ഷൻ വരെ എസ് 4 കോച്ച്.

16235 തൂത്തുക്കുടി മൈസൂരു എക്സ്പ്രസ്
തൂത്തുക്കുടി മുതൽ മധുര ജംഗ്ഷൻ വരെ എസ് 9, എസ് 10 കോച്ചുകൾ.

16525 കന്യാകുമാരി ബെംഗളൂരു എക്സ്പ്രസ്
കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 6, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 കോച്ചുകൾ.

17229 തിരുവനന്തപുരം സെൻട്രൽ സെക്കന്ദരാബാദ് എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ എസ് 8 കോച്ച്

12689 ചെന്നൈ സെൻട്രൽ നാഗർകോവിൽ ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ് 10, എസ് 11.

16346 തിരുവനന്തപുരം സെൻട്രൽ മുംബൈ എൽ റ്റി റ്റി എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ജംഗ്ഷൻ വരെ എസ് 6

16127 ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്
തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ്11.

16128 ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്
നാഗർകോവിൽ ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!