ആഡംബരത്തിന് അല്പം സ്പോര്‍ട്ടി ഭാവവുമായി മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ജിഎല്‍എസ് എസ്യുവിയുടെ പുതിയ എഎംജി ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റ് 1.40 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് ജിഎല്‍എസ് 450 എഎംജി ലൈനിലും, 1.43 കോടി രൂപയ്ക്ക് ജിഎല്‍എസ് 450റ എഎംജി ലൈനിലും ലഭ്യമാണ്. ഇരു മോഡലുകളുടേയും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 450 എഎംജി ലൈനിന് 3.0 ലക്ഷം രൂപ വില കൂടുതലാണ്, അതേസമയം 450ഡി എഎംജി ലൈനിന് 1 ലക്ഷം രൂപ കൂടുതല്‍ വിലയാണുള്ളത്.

ഹൂഡിന് കീഴില്‍, ബ്രാന്‍ഡിന്റെ 9 -സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന ആറ് സിലിണ്ടര്‍ എഞ്ചിനുകളാണ് ഇരു പതിപ്പുകളിലും വരുന്നത്. പെട്രോള്‍ പവര്‍ 450 പതിപ്പ് 375 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും നല്‍കുന്നു, അതേസമയം ഡീസല്‍ 450ഡി 362 ബിഎച്ച്പിയും കരുത്തും 750 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടിനും 6.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. വാഹനത്തിന് ഇലക്ട്രോണിക്കലായി ലിമിറ്റ് ചെയ്തിരിക്കുന്നതിനാല്‍ മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.















