---പരസ്യം---

കെ.എസ് ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

On: May 30, 2025 4:39 PM
Follow Us:
പരസ്യം

കെ.എസ് ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാറിനൊപ്പം 30,000/- രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. തുക താത്കാലിക സേവനകാലയളവിൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി നില നിർത്തും. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

ശമ്പളം:

എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം അധികമണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നൽകും. അധികവരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റീവ് ബാറ്റയും നൽകും.

യോഗ്യത:

ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹന വകുപ്പിൽനിന്ന് നിശ്ചിതസമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് വിജയം. 30-ലധികം സിറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങ ളിൽ അഞ്ചുവർഷ വൃത്തിപരിചയം. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.

പ്രായം: 24 മുതൽ 55 വരെ

അപേക്ഷ:

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം അപേക്ഷിക്കണം. അവസാനതിയതി:

ജൂൺ 10-ന് വൈകീട്ട് അഞ്ച്
കൂടുതൽ വിവരങ്ങൾക്ക്: www.cmd.kerala.gov.in

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!