---പരസ്യം---

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

On: December 8, 2025 12:01 PM
Follow Us:
പരസ്യം

തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവിസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവിസുകളും അധിക കോച്ചുകളും അനുവദിച്ച് ദക്ഷിണ റെയിൽവേ. ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ, എറണാകുളം ജങ്ഷൻ – യെലഹങ്ക (ബംഗളൂരു) – എറണാകുളം സ്പെഷൽ, തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ എന്നീ ട്രെയിനുകളാണ് കേരളത്തിലേക്കും പുറത്തേക്കുമായി അധികമായി അനുവദിച്ചത്.

കൂടാതെ, എം.ജി.ആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 11 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായും തിരുവനന്തപുരം സെൻട്രൽ – എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 12 വരെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായും അനുവദിച്ചു. ഇതോടൊപ്പം ചെന്നൈ എഗ്‌മൂർ – കൊല്ലം ജങ്ഷൻ അനന്തപുരി എക്സ്പ്രസിന് ഇന്നും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസിന് നാളെയും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു. കൂടാതെ, ആലപ്പുഴ – എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ചും തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് 11 വരെ ഒരു ചെയർകാർ കോച്ചും അധികമായി അനുവദിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!