---പരസ്യം---

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണോ? കേന്ദ്ര സര്‍വകലാശാലയില്‍ ജോലി അവസരം

On: December 2, 2025 2:08 PM
Follow Us:
പരസ്യം

കേരള കേന്ദ്ര സര്‍വകലാശാല ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (കണ്‍സള്‍ട്ടന്റ്) തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറത്തുവിട്ടു. താല്‍പ്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഫ്ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ ഒരു ഒഴിവാണ് ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5 ആണ്.

കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കാസറഗോഡ് പെരിയയിലുള്ള തേജസ്വിനി ഹില്‍സിലെ സര്‍വകലാശാല ക്യാംപസില്‍ ആയിരിക്കും നിയമനം. ക്ലിനിക്കല്‍ സൈക്കോളജിയിലോ കൗണ്‍സിലിംഗ് സൈക്കോളജിയിലോ മാസ്റ്റേഴ്‌സ് ബിരുദവും എം.ഫില്‍ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ഭാഷാ പ്രാവീണ്യം ആവശ്യമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നിന്നുള്ള പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും.

അപേക്ഷകരുടെ പ്രായപരിധി നവംബര്‍ 24 അനുസരിച്ച് 55 വയസില്‍ കൂടാന്‍ പാടില്ല. യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുകയും ചെയ്യും. അപേക്ഷ സമര്‍പ്പിക്കാന്‍, ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത സി.വി.യും എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും (മെട്രിക്കുലേഷന്‍ മുതല്‍) സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും engage@cukerala.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അഭിമുഖ തീയതി ഇമെയില്‍ വഴി അറിയിക്കും. അഭിമുഖത്തിന് വരുമ്പോള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈയില്‍ കരുതേണ്ടതുണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള തസ്തിക സ്ഥിരപ്പെടുത്തുന്നതിന് യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല. സര്‍വകലാശാലയുടെ വെബ്‌സൈറ്റും ഇമെയിലും പതിവായി പരിശോധിക്കുന്നത് അഭിമുഖ ഷെഡ്യൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായകമാകും.

തിരഞ്ഞെടുക്കപ്പെടുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ചുമതലകളില്‍ വ്യക്തിഗതവും ഗ്രൂപ്പ് കൗണ്‍സിലിംഗും, രേഖകള്‍ കൃത്യമായി സൂക്ഷിക്കലും, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കലും, പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കലും, അനുവദിച്ചിട്ടുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ഓരോ പൂര്‍ണ മാസത്തിനും ഒരു ദിവസം അവധിക്ക് അര്‍ഹതയുണ്ട്.

സര്‍ക്കാര്‍ അവധികള്‍ ഇതിന് പുറമെയായിരിക്കും. മറ്റ് ശമ്പളത്തോടുകൂടിയ അവധികള്‍ അനുവദനീയമല്ല. യാതൊരു കാരണവും കൂടാതെ നിയമനം അവസാനിപ്പിക്കാനും സര്‍വകലാശാലയ്ക്ക് അധികാരമുണ്ട്. ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വിജ്ഞാപനത്തിനും കേരള കേന്ദ്ര സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://cukerala.ac.in/ സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനത്തിന്റെ PDF ഉം നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!