കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) യുവ പ്രൊഫഷണലുകൾക്കായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് അവസരങ്ങൾ. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്.
വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ:
മെക്കാനിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 12 ഒഴിവുകൾ (UR-6, OBC-3, SC-1, ST-1, EWS-1)
ഇലക്ട്രിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 4 ഒഴിവുകൾ (UR-2, OBC-1, SC-1)
ആകെ 16 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. AICTE/അംഗീകൃത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതകൾക്കാണ് പരിഗണന.
മെക്കാനിക്കൽ വിഭാഗത്തിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ്, ടൂൾ & ഡൈ മേക്കിംഗ്, മറൈൻ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ പരിഗണിക്കും.
ഇലക്ട്രിക്കൽ വിഭാഗത്തിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ തുല്യ യോഗ്യതയായി UCSL പരിഗണിക്കുന്നതാണ്. മറ്റ് ഡിപ്ലോമ യോഗ്യതകൾ പരിഗണിക്കുന്നതല്ല.
പ്രായപരിധി:
2025 ഡിസംബർ 18-ന് 25 വയസ്സാണ് ഉയർന്ന പ്രായപരിധി. 2000 ഡിസംബർ 19-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. OBC (നോൺ-ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വർഷത്തെയും SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും.
ശമ്പളം:
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ പ്രതിമാസ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളം 28,000 ആണ്. നിലവിലെ ഡിഎ (51.8%) 14,504-, എച്ച്ആർഎ (10%) 2,800, മറ്റ് അലവൻസുകൾ (35%) 9,800/- എന്നിവ ഉൾപ്പെടെ പ്രതിമാസം 55,104 ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cochinshipyard.in (Career page → UCSL, Malpe) അല്ലെങ്കിൽ www.udupicsl.com (Career page) എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം. 2025 നവംബർ 19 മുതൽ ഓൺലൈൻ അപേക്ഷാ സൗകര്യം ലഭ്യമാകും. അപേക്ഷകൾ രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാക്കേണ്ടത് – രജിസ്ട്രേഷനും അപേക്ഷാ സമർപ്പണവും. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല, ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും. മറ്റ് രീതികളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഡെപ്യൂട്ടി മാനേജർ ഒഴിവ്
കൊൽക്കത്തയിലെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ (CKSRU) എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് അവസരം. ഡെപ്യൂട്ടി മാനേജർ (നേവൽ ആർക്കിടെക്റ്റ്) തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
അംഗീകൃത സർവകലാശാലയിൽ നിന്ന് നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മികച്ച അക്കാദമിക് പശ്ചാത്തലമുള്ളവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രവർത്തിപരിചയം കുറഞ്ഞത് 7 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ മാനേജീരിയൽ പരിചയം ആവശ്യമാണ്. ഇത് ഒരു ഷിപ്പ്‌യാർഡിലോ, മറൈൻ എഞ്ചിനീയറിംഗ് കമ്പനിയിലോ, മറൈൻ അനുബന്ധ ഓഫ്‌ഷോർ കമ്പനിയിലോ, സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ ഉള്ള പ്രവർത്തിപരിചയം ആകാം.
ഷിപ്പ് ഡിസൈൻ, പ്രൊഡക്ഷൻ, ഷിപ്പ് ഹൾ റിപ്പയർ എന്നിവയിൽ ആവശ്യമായ അറിവും മുൻപരിചയവും ഉണ്ടായിരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിലോ, സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലോ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പ്രവർത്തിപരിചയം അടിയന്തരമായി താഴ്ന്ന ശമ്പള സ്കെയിലിലോ തത്തുല്യമോ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
https://cochinshipyard.in/Careers












