കീഴരിയൂർ : വിദ്യാർത്ഥികളിൽ ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്കാരം, ശാസ്ത്രീയമായ മാലിന്യ പരിപാലനം, മാലിന്യത്തിന്റെ അളവ് കുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ താൽപ്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പായ ഇക്കോ സെൻസിന്റെ സ്കൂൾ തല തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണോത്ത് യു.പി സ്കൂളിൽ ഹരിത സഭ സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ് കെ. ഗീത ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് എ.ശ്രീജ അധ്യക്ഷയായി. സി.കെ സ്വപ്ന, ടി.കെ മോളി, അനുശ്രീ സത്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ നിർദേശിക്കപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും നിർദേശങ്ങളും അവതരിപ്പിച്ചു. കെ.അബ്ദുറഹിമാൻ സ്വാഗതവും പി.സി ഷുഹൈബ് നന്ദിയും പറഞ്ഞു
















