---പരസ്യം---

കീഴരിയൂരിൽ തങ്കമലയുടെ കുലുക്കംതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും – സി പി എ അസീസ്

On: November 17, 2025 5:51 PM
Follow Us:
പരസ്യം

കീഴരിയൂർ. തങ്കമലയുടെ കുലുക്കം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കീഴരിയൂരിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് പറഞ്ഞു. യു ഡി എഫ് കീഴരിയൂർ പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട പഞ്ചായത്ത് ഭരണകൂടം തങ്കമല ക്വാറിയിൽ നിന്നുള്ള ഖനനത്തിന് അനുകൂല നിലപാട് സ്വീകരിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുപ്പത് വർഷത്തെ ഇടത് തുടർ ഭരണം കീഴരിയൂരിന്റെ വികസന മുരടിപ്പിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ടി.യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, കെ എസ് യു സംസ്ഥാന സെക്രട്ടറി ജാനിബ്, കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എടത്തിൽ ബാലകൃഷ്ണൻ, ജെഎസ്എസ് നേതാവ് കെ.എം.സുരേഷ് ബാബു, മുസ്ലിം ലീഗ് നേതാക്കളായ എൻ.പി.മൂസ്സ, റസാക്ക് കുന്നുമ്മൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ കെ.കെ ദാസൻ , ഇ.രാമപന്ദ്രൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എം.എം രമേശൻ, ചുക്കോത്ത് ബാലൻ നായർ , ബി.ഉണ്ണികൃഷ്ണൻ, കെ.കെ.സത്താർ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥി കളായി വാർഡ് 1 ശശി പാറോളി, 2.സാബിറ നടുക്കണ്ടി, 3.ലീന ശ്രീകൃഷ്ണാലയം 4. ഒ.ടി.നസീറ, 5. പാറക്കീൽ അശോകൻ, 6.കെ.എം നാരായൺ, 7.ചന്ദ്രൻ കോഴിപ്പുറത്ത് മീത്തൽ, 8. കെ.സി രാജൻ, 9. റൈഹാനത്ത് വല്ലൊടികുനിയിൽ, 10. ടി.ടി.രാമചന്ദ്രൻ, 11.ജീൻസി മാണിക്യപുരി, 12. രജിത കെ.വി, 13. ഫാരിഷ തയ്യിൽ, 14. കുഞ്ഞബ്ദുല്ല തേറമ്പത്ത് എന്നിവരെ കൺവൻഷനിൽ പ്രഖ്യാപിച്ചു. ഭാരവാഹികളായി ടി.യു.സൈനുദ്ദീൻ (ചെയർ), ഇടത്തിൽ ശിവൻ (ജന. കൺ) മനത്താനത്ത് രമേശൻ (ട്രഷ) ആയി 201 അംഗ കമ്മിറ്റി രൂപീകരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!