---പരസ്യം---

ജോലി അന്വേഷിക്കുകയാണോ? സർക്കാർ സഹായമുണ്ട്; കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

On: November 16, 2025 5:38 PM
Follow Us:
പരസ്യം

പഠന ശേഷം തൊഴിൽ തിരയുന്ന യുവതീ-യുവാക്കൾക്ക് സർക്കാർ വക പദ്ധതിയായ കണക്റ്റ്‌ ടു വർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് പ്രതിമാസം 1000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേർക്ക് സ്‌കോളർഷിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്ലസ് ടൂ/വി എച്ച് എസ് സി/ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ സ്‌കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളർഷിപ്പ് ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം

കേരളത്തിൽ സ്ഥിര താമസമുള്ളവർ ആയിരിക്കണം.

കുടുംബ വാർഷിക വരുമാനം ₹1,00,000/- കവിയരുത്.

അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

കേരള സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ,അംഗീകൃത സർവകലാശാലകൾ / ഡീംഡ് സർവകലാശാലകൾ,UPSC, സംസ്ഥാന PSC, സർവീസ് സെലക്ഷൻ ബോർഡ്, സൈന്യം, ബാങ്ക്, റെയിൽ‌വേ, പൊതു മേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഈ സ്ഥാപനങ്ങളിലേതെങ്കിലും വഴി പരിശീലനം നേടുകയോ പരീക്ഷകൾക്ക് തയ്യാറാകുകയോ ചെയ്യുന്നവർ ആയിരിക്കണം.

മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.

ഒരു വ്യക്തിക്ക് പരമാവധി 12 മാസം മാത്രം സഹായം ലഭിക്കും.

അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.

പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്

അപേക്ഷാ രീതി

ഉദ്യോ​ഗാർഥികൾ https://eemployment.kerala.gov.in/ വെബ്പോർട്ടലിൽ ​ലോ​ഗിൻ ചെയ്ത് അപേക്ഷിക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്. 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!