ജോലി തിരയുകയാണോ? എന്നാൽ ഇത് പഞ്ചാബ് നാഷണൽ ബാങ്കിൽ അവസരം. 750 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ. സംവരണമില്ലാത്ത വിഭാഗത്തിൽ 336 ഒഴിവുകളും, മറ്റ് പിന്നാക്ക വിഭാഗത്തിൽ 194 ഒഴിവുകളും, പട്ടികജാതി വിഭാഗത്തിൽ 104 ഒഴിവുകളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ 67 ഒഴിവുകളും, പട്ടികവർഗ്ഗ വിഭാഗത്തിൽ 49 ഒഴിവുകളുമുണ്ട്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഒഴിവുകൾ
ആന്ധ്രാപ്രദേശ് – 5, ഗുജറാത്ത് – 95, കര്‍ണാടക – 85, മഹാരാഷ്ട്ര – 135, തെലങ്കാന – 88, തമിഴ്നാട് – 85, പശ്ചിമ ബംഗാള്‍ – 90, ജമ്മു & കശ്മീര്‍ – 20, ലഡാക്ക് – 3, അരുണാചല്‍ പ്രദേശ് – 5, അസം – 86, മണിപ്പൂര്‍ – 8, മേഘാലയ – 8, മിസോറാം – 5, നാഗാലാന്‍ഡ് – 5, സിക്കിം – 5, ത്രിപ്പുര – 22, മൊത്തം – 750
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം പ്രായപരിധി 2025 ജൂലൈ 1-ന് 20 വയസ്സ് പൂർത്തിയാകുകയും 30 വയസ്സ് കവിയാതിരിക്കുകയും ചെയ്യണം. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒ ബി സിക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും, വിമുക്തഭടന്മാർക്ക് 5 വർഷവും, കലാപബാധിതർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) 1934-ലെ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ക്ലറിക്കൽ / ഓഫീസർ കേഡറിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഓൺലൈൻ എഴുത്ത് പരീക്ഷ, സ്ക്രീനിംഗ് III, ഭാഷാ പ്രാവീണ്യ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് ലോക്കൽ ബാങ്ക് ഓഫീസർമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.
പൊതുവിഭാഗം, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 1180 രൂപയും, പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 59 രൂപയുമാണ് അപേക്ഷാ ഫീസ്. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്. ഓൺലൈൻ പരീക്ഷ 2025 ഡിസംബറിനും 2026 ജനുവരിക്കും ഇടയിൽ നടക്കുമെന്നും ബാങ്ക് അറിയിച്ചു.
https://pnb.bank.in/Recruitments.aspx എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
“PNB LBO Recruitment 2025 – Apply Online” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം, നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യണം. ഫോം സമർപ്പിച്ച് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ അവസാന തീയതിക്ക് മുമ്പായി അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു. എല്ലാ വിവരങ്ങളും പി എൻ ബി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവ്
കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി എസ് സി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫോൺ: 0471-2550612












