ചിങ്ങപുരം സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ കണ്ണോത്ത് യു.പി സ്കൂൾ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായി.പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഏ ഗ്രേഡ് നേടിയാണ് സ്കൂൾ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.

മേളയുടെ സമാപന ചടങ്ങിൽ വെച്ച് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ,മേലടി ഏ.ഇ.ഒ ഹസീസ് പി എന്നിവരിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്കൂൾ ഏറ്റുവാങ്ങി.എൽ.പി അബിക് വിഭാഗത്തിൽ അഞ്ചാം സ്ഥാനവും, എൽ പി വിഭാഗഗത്തിൽ പത്താം സ്ഥാനവും, യു.പി സംസ്കൃതം വിഭാഗത്തിൽ ആറാം സ്ഥാനവും കണ്ണോത്ത് യു.പി സ്കൂൾ നേടി.














