പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ .ടി.പി രാമകൃഷ്ണന്റെ ആസ്തി വികസനഫണ്ടിൽ നിന്നും രണ്ട് കോടിഇരുപത്തിയഞ്ച് ലക്ഷംരൂപയും എൻ എച്ച് എം ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും വകയിരുത്തി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉൽഘാടനം ആരോഗ്യകുടുംബക്ഷേമവനിതശിശുവികസനവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഓൺ ലൈനിലൂടെ ഉൽഘാടനം നിർവ്വഹിച്ചു.ടി പി രാമകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽനടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർഡോ: രാജാറാം കിഴക്കെകണ്ടിയിൽ . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല സ്വാഗതം പറഞ്ഞു വൈ:പ്രസിഡണ്ട് എൻ എം സുനിൽ ,മേലടിബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർമാൻഎം എംരവീന്ദ്രൻ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷൻമാരായ നിഷ വല്ലിപ്പടിക്കൽ,അമൽസരാഗ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.സുനിതാബാബു. ഗ്രാമ പഞ്ചായത്ത്അംഗങ്ങളായ ജലജ , ഗോപാലൻ കെ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി കെ ബാബു,ഇടത്തിൽ ശിവൻ, ടി കെ.വിജയൻ ,ടി. സുരേഷ് ബാബു, സംഗീത സി പി എന്നിവർ ആശംസകളർപ്പിച്ചു. മെഡിക്കൽ ഓഫീസർ രാജലക്ഷ്മി നന്ദിപ്രകാശിപ്പിച്ചു