ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 120 ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ടെലികോം, ഫൈനാൻസ് സ്ട്രീമുകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് ബി.എസ്.എൻ.എല്ലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.
തസ്തികയും ഒഴിവുകളും
ബിഎസ്എൻഎൽ- സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 120.
ടെലികോം സ്ട്രീം = 95 ഒഴിവ്
ഫൈനാൻസ് സ്ട്രീം = 25 ഒഴിവ്
പ്രായപരിധി
21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24900 രൂപമുതൽ 50500 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത
ടെലികോം സ്ട്രീം
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അല്ലെങ്കിൽ മുകളിലുള്ള ഡിസിപ്ലിനുകളുടെ കോമ്പിനേഷനുകളോ, അനുബന്ധ ഉയർന്നുവരുന്ന ബ്രാഞ്ചുകളോ ഏതെങ്കിലും ഒന്നിൽ പൂർണ്ണകാല റെഗുലർ B.E./B.Tech ബിരുദം.
ഫൈനാൻസ്
ചാർട്ടേഡ് അക്കൗണ്ടന്റ് (CA) കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA)
തെരഞ്ഞെടുപ്പ്
അപേക്ഷകർ കമ്പ്യൂട്ടർ അധിഷ്ഠിത സിബിടി എക്‌സാമിന് ഹാജരാവണം. ചോദ്യങ്ങൾ എംസിക്യൂ മോഡിലായിരിക്കും. പരീക്ഷയുടെ വിശദംശങ്ങൾ വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ബിഎസ്എൻഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റായ www.bsnl.co.in, www.externalexam.bsnl.co.in എന്നിവ സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് അനുബന്ധ വിവരങ്ങളും വെബ്സെെറ്റിൽ ലഭ്യമാണ്. റിക്രൂട്ട്മെന്റ് സെല്ലിന്റെ എജിഎം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ രജിസ്ട്രേഷൻ, പരീക്ഷാ ഫീസ്, തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാണ്.
വെബ്സെെറ്റ് : www.bsnl.co.in
www.externalexam.bsnl.co.in












