---പരസ്യം---

റെയിൽവെയിൽ ഡിഗ്രിക്കാർക്ക് സുവർണാവസരം; 5810 ഒഴിവുകൾ..അപേക്ഷിക്കേണ്ടത് ഇങ്ങനെ

On: November 2, 2025 12:15 PM
Follow Us:
പരസ്യം

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി ബിരുദ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു.ആകെ 5,810 ഒഴിവുകളാണ് ഉള്ളത്. ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയിൽ 161 എണ്ണവും, സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 615 എണ്ണവും, ഗുഡ്സ് ട്രെയിൻ മാനേജർ തസ്തികയിൽ 3,416 എണ്ണവും, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ 921 ഒഴിവുകളും ഉണ്ട്. കൂടാതെ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ 638 ഒഴിവുകളും ട്രാഫിക് അസിസ്റ്റൻ്റ് തസ്തികയിൽ 59 ഒഴിവുകളും ഉണ്ട്.

ശമ്പളം

ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ -35,400

സ്റ്റേഷൻ മാസ്റ്റർ: 35,400

ഗിഡ്സ് ട്രെയ്ൻ മാനേജർ-29,200

ട്രാഫിക് അസിസ്റ്റ് -25,500

ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-29,200

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി നവംബർ 22 ആണ്.അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള മോഡിഫിക്കേഷൻ വിൻഡോ നവംബർ 23 മുതൽ ഡിസംബർ 2, 2025 വരെ ലഭ്യമായിരിക്കും.

ഓരോ തസ്തികയിലേക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കാവുന്നതാണ്. അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ പാടില്ലെന്ന് ആർആർബി അറിയിച്ചു.

ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. ഇതിൽ ജനറൽ അവയർനസ്, മാത്തമാറ്റിക്സ്, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ് എന്നീ മൂന്ന് വിഭാഗങ്ങളുണ്ടാകും.

ജനറൽ അവയർനസ് വിഭാഗത്തിൽ 40 ചോദ്യങ്ങളും, മാത്തമാറ്റിക്സിൽ 30 ചോദ്യങ്ങളും, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗിൽ 30 ചോദ്യങ്ങളും ഉണ്ടാകും. ഒന്നാം ഘട്ട CBT-യിൽ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക.

രണ്ടാം ഘട്ട സിബിടി പരീക്ഷയിൽ ജനറൽ അവയർനസിൽ നിന്ന് 50 ചോദ്യങ്ങളും, മാത്തമാറ്റിക്സിൽ നിന്ന് 35 ചോദ്യങ്ങളും, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗിൽ നിന്ന് 35 ചോദ്യങ്ങളുമുണ്ടാകും. രണ്ടാം ഘട്ട CBT പരീക്ഷയിലെ ആകെ ചോദ്യങ്ങൾ 120 ആയിരിക്കും.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി, ഇഎന്‍ടി വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്‌ നിയമനം നടത്തും. യോഗ്യത: ബിഎഎസ്എല്‍പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ആര്‍സിഐ രജിസ്‌ട്രേഷന്‍. പ്രതിമാസം വേതനം: 36,000 രൂപ. പ്രായപരിധി: 18-39. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ ബ്ലോക്കുകളില്‍ നിലവിലുള്ളതും ഉടന്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ വെറ്ററിനറി സര്‍ജന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് പരമാവധി 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. താത്പര്യമുള്ളവർ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ നാലിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!