തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് (ടിആര്‍സിഎംപിയു) ടെക്നീഷ്യന്‍ ഗ്രേഡ് II (ബോയിലര്‍) ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവരെ പത്തനംതിട്ടയില്‍ ആയിരിക്കും നിയമിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് തസ്തികയിലേക്ക് നവംബര്‍ നാലിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കും (01.01.2025 വരെ).
കെസിഎസ് റൂള്‍-183 പ്രകാരം എസ് സി /എസ് ടി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷവും ഒ ബി സി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ മൂന്ന് വര്‍ഷവും ഇളവ് ബാധകമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപ വരെ ശമ്പളം ലഭിക്കും. മില്‍മ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.
അപേക്ഷകര്‍ എസ് എസ് എല്‍ സി പാസായവരായിരിക്കണം. ഐടിഐയില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് (ഫിറ്റര്‍) ഉണ്ടായിരിക്കണം. രണ്ടാം ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും ഫാക്ടറി ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് നല്‍കുന്ന കുറഞ്ഞത് രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസി വഴി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഒരു പ്രശസ്ത വ്യവസായ സ്ഥാപനത്തില്‍ ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ സൂചിപ്പിച്ച തീയതിയിലും സമയത്തും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 1 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലെ തട്ടയിലുള്ള മില്‍മ ഡയറിയില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
നിര്‍ദ്ദിഷ്ട സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. TRCMPU1 ന് കീഴിലുള്ള ഏതെങ്കിലും ഡയറികളില്‍ 3 വര്‍ഷമായി മുമ്പ് ജോലി ചെയ്തിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. അഭിമുഖം ഇനിപ്പറയുന്ന വേദിയിലും തീയതിയിലും നടക്കും.
മില്‍മ TRCMPU ലിമിറ്റഡ്, പത്തനംതിട്ട ഡയറി, നരിയപുരം പിഒ, മാമ്മൂട്.
നവംബര്‍ 04, രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ.












