---പരസ്യം---

ഖത്തർ ഓയിൽ & ഗ്യാസ് മേഖലയില്‍ ജോലി ഒഴിവുകള്‍: ശമ്പളം 2 ലക്ഷം രൂപവരെ; വിസയും വിമാന ടിക്കറ്റും സൗജന്യം

On: November 2, 2025 10:41 AM
Follow Us:
പരസ്യം

വിദഗ്ധ മേഖലയില്‍ പ്രവർത്തിക്കുന്ന സൂപ്പർവൈസർമാർക്ക് ഖത്തറിലെ ഓയിൽ & ഗ്യാസ് മേഖലയിൽ ജോലി ചെയ്യാന്‍ സുവർണാവസരം. ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (APSSDC), ഓവർസീസ് മാൻപവർ കമ്പനി ആന്ധ്രപ്രദേശ് (OMCAP) എന്നിവയും 2COMS എന്ന കമ്പനിയും ചേർന്നാണ് വിദേശ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ട്രക്ചറൽ വെൽഡിങ് സൂപ്പർവൈസർ, പൈപ്പ് ഫിറ്റർ സൂപ്പർവൈസർ, പെയിന്റിങ് സൂപ്പർവൈസർ, സ്ട്രക്ചറൽ ഫിറ്റർ സൂപ്പർവൈസർ തസ്തികകളിലേക്കാണ് അവസരം. 45 വയസ്സ് വരെയുള്ള പുരുഷന്മാർക്കാണ് അവസരം. ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ടെക്നിക്കൽ സർട്ടിഫിക്കറ്റ്, ഓയിൽ & ഗ്യാസ് മേഖലയിൽ 10 വർഷത്തെ അനുഭവം, നല്ല ഇംഗ്ലീഷ് ആശയവിനിമയ ശേഷി എന്നിവയും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 8000 ഖത്തർ റിയാല്‍ മുതൽ 9800 ഖത്തർ റിയാല്‍ വരെ (ഏകദേശം 194000 മുതൽ 238000 വരെ) ശമ്പളം ലഭിക്കും. 2 വർഷത്തെ പുതുക്കാവുന്ന കരാർ, വിസയും എയർ ടിക്കറ്റും സൗജന്യം, ഭക്ഷണ-താമസ ചെലവ് സ്വയം വഹിക്കണം. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

https://naipunyam.ap.gov.in/user-registration?page=program-registration എന്ന വെബ്സൈറ്റിൽ നവംബർ 6, 2025-നകം രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9988853335, 8712655686, 8790118349, 8790117279 എന്നീ നമ്പറുകളിലോ skillinternational@apssdc.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.

വിദേശ തൊഴില്‍ റിക്രൂട്ട്മെന്‍റിനായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെകിന് (Overseas Development and Employment Promotion Consultants Ltd) സമാനമായി ആന്ധ്രയില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. ഉദ്യോഗാർത്ഥികളെ നിയമപരവും സുരക്ഷിതവുമായി വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഒഡെപെക്കിന് കീഴില്‍ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ജോലി കരസ്ഥമാക്കിയിരിക്കുന്നത്.

അംഗീകൃത തൊഴിൽദാതാക്കളുമായി സഹകരിച്ച് നിയമനങ്ങൾ നടത്തുകയും, ആവശ്യമായ പരിശീലനങ്ങളും വീസാ സഹായവും രേഖാപ്രക്രിയകളും ഒഡെപെക് ഒരുക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഗവൺമെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഓഡെപെക്ക് സജീവമായി പ്രവർത്തിക്കുന്നു.

ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 26,500-60,700. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സർവ്വീസ് റൂൾസ് പാർട്ട് 1 ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.

അപേക്ഷകൾ നവംബർ 20 വൈകുന്നേരം 5ന് മുൻപായി ഇ-മെയിൽ അഥവാ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം. കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 – 2720977. ഇ-മെയിൽ :scpwdkerala@gmail.com .

കിറ്റ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ ക്ലാർക്ക്, ചീഫ്-കോർഡിനേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലേക്കുള്ള സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്ക്: www.kittsedu.org.

ഫിനാൻസ് ഓഫീസർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 6 മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി 13ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!