.ക്ഷീര കർഷകർക്ക് വളരെ പ്രയോജനം ലഭിക്കുന്ന വൈക്കോൽ സബ്‌സിഡി പദ്ധതികേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ മേലടി ബ്ലോക്കിൽ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്‌നിർവ്വഹിച്ചു. ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർമാൻമ്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, പാലച്ചുവട് ക്ഷീര സംഘം പ്രസിഡന്റ് പി എം പ്രബില,മഞ്ഞക്കുളം ക്ഷീര സംഘം പ്രസിഡന്റ് വി കെ അശോകൻ, വിളയാട്ടൂർ ക്ഷീര സംഘം പ്രസിഡന്റ് കൂനിയത്ത് നാരായണൻ, കൊഴുക്കല്ലൂർ ക്ഷീര സംഘം സെക്രട്ടറി കെ പി വിജയൻ ആശംസകൾ അർപ്പിച്ചു. പയ്യോളി ക്ഷീര വികസന ഓഫീസർ ശിജിന. എ സ്വാഗതവും പാലച്ചുവട് ക്ഷീര സംഘം സെക്രട്ടറി എം ദേവദാസ് നന്ദിയുംപറഞ്ഞു.