കീഴരിയൂർ :2021ഒക്ടോബർ 29, കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി ലോകം സാധാരണ ജീവിത്തിലേക്ക് പതുക്കെ മാറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കീഴരിയൂർ ജനത ഏറെക്കാലമായി ആഗ്രഹിച്ച സ്വന്തമായ ഒരു പാലിയേറ്റീവ് കെയർ എന്ന ആശയത്തെ കുറിച്ച് ആലോചന നടക്കുന്നത്.ആ ആലോചന ഫലപ്രാപ്തിയിൽ എത്തിയ ദിവസമായിരുന്നു 2021 ഒക്ടോബർ 29 നാണ്കൈൻഡ് പാലിയേറ്റീവ് കെയർ എന്ന അഭിമാനത്തോടെ പറയുന്ന സംരഭം ഉൽഘാടനം ചെയ്യപ്പെട്ടത്.കഴിഞ്ഞ നാലു വർഷമായി കൈൻഡ് കീഴരിയൂരിൻ്റെ സ്വാന്ത്വനമേഖലയിൽ തണൽ തന്നുകൊണ്ടിരിക്കുന്നു . വീടകങ്ങളിൽ പലതരം യാതനകൾ അനുഭവിക്കുന്ന നൂറുകണക്കിന് സഹോദരങ്ങളെ ചേർത്തുപിടിച്ച് ആശ്വാസം നൽകുന്നു.
ഗുണമേൻമയുള്ളതും സമഗ്രവുമായ പരിചരണം നാട്ടുകാരായ സഹോദരങ്ങൾക്ക് നൽകാൻ കൈൻഡ് എന്നും ശ്രദ്ധ ചെ ലുത്തിക്കൊണ്ടിരിക്കുന്നു. തികച്ചും ജനങ്ങളുടേതായ കൈൻഡിനെ ഇനിയും മുന്നോട്ട് കൊണ്ടു പോകാൻ സഹകരിക്കേണ്ടതുണ്ട്. അതിനുള്ള ഓർമ്മപ്പെടുത്തലാണ് ഒക്ടോബർ 29 എന്ന ഈ ഓർമ്മദിനം. കൈൻഡ് സ്ഥാപക ദിനമായ നാളെ(ബുധൻ) വൈകുന്നേരം 4 മണിക്ക് കൈൻഡിൽ ഒത്തൊരുമ എന്ന പേരിൽ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നു.മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ ഡോക്ടർ ഇസ്മയിൽ മരിതേരി,ഭിന്നശേഷി ഗായകൻ ജിഷ്ണുദാസ് എന്നിവർ അതിഥികളായി പങ്കെടുക്കും. എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിക്കുന്നു.













