---പരസ്യം---

സതീശന് നാടിന്റെ യാത്രാമൊഴി: സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

On: October 28, 2025 7:50 AM
Follow Us:
പരസ്യം

അരിക്കുളം: അരിക്കുളം കൊല്ലിയേരി സതീശൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു . അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ താലൂക്ക് സെക്രട്ടറിയായിരുന്ന സതീശൻ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പിൽ എറണാകുളത്ത് സീനിയർ സുപ്രണ്ട് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. വിരമിക്കാൻ ആറ് മാസം കൂടി ബാക്കിയുളളപ്പോഴാണ് മരണം സംഭവിച്ചത്. അരിക്കുളം ശ്രീരഞ്ജിനി കലാലയം, പ്രിയദർശിനി കൾച്ചറൽ സെന്റർ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിരുന്ന സതീശൻ മികച്ച സംഘാടകനുമായിരുന്നു. അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു.രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പ്രഭാകരൻ, വി.വി.എം. ബഷീർ, സി.രാമദാസ്, രാധാകൃഷ്ണൻ എടവന ,അഷറഫ് വെള്ളോട്ട്, സാജിദ് അഹമ്മദ്, എൻ.കെ. ഉണ്ണികൃഷ്ണൻ, സി.രാഘവൻ , സത്യൻ തലയഞ്ചേരി, കെ.ടി. ശ്രീധരൻ , പി.കെ. അൻസാരി, കെ. അഷറഫ്, ഒ.കെ.ചന്ദ്രൻ , പി.കെ.മുഹമ്മദലി, ലതേഷ്, അനിൽകുമാർ അരിക്കുളം, തങ്കമണി ദീപാലം ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത കെ പൊറ്റയിൽ, കെ.കെ. ബാലൻ, ബീന വരമ്പിച്ചേരി എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!