കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 43,200 രൂപ മുതൽ 66,000 രൂപ വരെയാണ് ശമ്പള സ്കെയിൽ.
കമ്പനിയുടെ മുഖ്യ കാര്യനിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ബോർഡ് ഓഫ് ഡയറക്ടർമാർക്കും സർക്കാരിനും ഓഹരി ഉടമകൾക്കും മാനേജിംഗ് ഡയറക്ടർ ഉത്തരവാദി ആയിരിക്കും. കമ്പനിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുക, കോർപ്പറേറ്റ് ലക്ഷ്യങ്ങളും പ്രകടന മാനദണ്ഡങ്ങളും കൈവരിക്കുക എന്നിവ മാനേജിംഗ് ഡയറക്ടറുടെ പ്രധാന ചുമതലകളിൽപ്പെടുന്നു.
അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ : മെക്കാനിക്കൽ, അഗ്രികൾച്ചറൽ, ഓട്ടോമൊബൈൽ എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.എ.യും ഉണ്ടായിരിക്കണം.
അപേക്ഷകർക്ക് 40-നും 60-നും ഇടയിൽ പ്രായമുണ്ടായിരിക്കണം. കൂടാതെ, ഏതെങ്കിലും മെക്കാനിക്കൽ നിർമ്മാണ വ്യവസായത്തിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ്, മാർക്കറ്റിംഗ്, ബിസിനസ് മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.അപേക്ഷാ ഫീസ് 1500 രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 375 രൂപ അടച്ചാൽ മതി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഒക്ടോബർ 31 ആണ്.
ജൂനിയർ ഇൻസ്ട്രക്റ്റർ നിയമനം
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി. സി/ എൻ. എ സി യും, മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 31 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്.
പ്രൊജക്ട് കോ ഓർഡിനേറ്റർ
കണ്ണൂർ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. കാർഷിക സർവകലാശാല / ഫിഷറീസ് സർവകലാശാലയിൽ നിന്നും ബി.എഫ്.എസ് സി, അംഗീകൃത സർവകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ അക്വാ കൾച്ചർ സെക്ടറിൽ മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 30ന് രാവിലെ 11.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081
കെയർ ടേക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗങ്ങളോ കുടുംബങ്ങളോ ആയിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പാചകം, ക്ലീനിംഗ് ഇവ ചെയ്തുള്ള മുൻ പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ സി ഡി എസിൻ്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 27 വൈകിട്ട് നാലുമണിക്ക് മുൻപായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003
എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റയുമായി ബന്ധപ്പെടുക.












