കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ (KSINC) എഞ്ചിൻ ഡ്രൈവർമാരുടെ ഒഴിവുകൾ. ഓരോ വിഭാഗത്തിലും അഞ്ച് ഒഴിവുകൾ വീതമാണുള്ളത്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
തസ്തികകൾ: KIV/IV – ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസ് മാസ്റ്റർമാർ, KIV/IV ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസ് എഞ്ചിൻ ഡ്രൈവർമാർ/എഞ്ചിനീയർമാർ എന്നിവരാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 944 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.
യോഗ്യത: പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസ് ആയിരിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം. കേരള ഇൻലാൻഡ് വെസൽ റൂൾസ് 2010 അല്ലെങ്കിൽ IV (മാനിംഗ്) റൂൾസ് 2022 പ്രകാരം സാധുവായ കോംപറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകർക്ക് അതത് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 58 വയസ്സിൽ കൂടാൻ പാടില്ല. ഓപ്പൺ/ജനറൽ വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ട്രയലിന് ശേഷം നിയമിക്കുകയും ചെയ്യും. താൽപര്യമുള്ളവർ ബയോഡാറ്റയും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, 63/3466, ഉദയ നഗർ റോഡ്, ഗാന്ധി നഗർ, കൊച്ചി 20, കേരള എന്ന വിലാസത്തിൽ അയക്കണം.ഇമെയിൽ- keralashipping@gmail.com അവസാന തീയതി ഒക്ടോബർ 21 വൈകുന്നേരം 5 മണി.
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
പ്രോജക്ട് അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ ഒഴിവ്. ഒരു ഒഴിവ് മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥിയുടെ പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും.
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ ബി.ഇ./ബി.ടെക്കോ ആണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. ബഹുനില വാണിജ്യ/സ്ഥാപന കെട്ടിടങ്ങളുടെയോ ടെർമിനൽ കെട്ടിടങ്ങളുടെയോ നിർമ്മാണ മേൽനോട്ടത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.കെട്ടിട നിർമ്മാണം, ഗുണനിലവാര നിയന്ത്രണം, അനുബന്ധ ജോലികൾ എന്നിവയുടെ മേൽനോട്ടത്തിൽ അനുഭവസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ, കേരളത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്കും പ്രത്യേക പരിഗണനയുണ്ടാകും.
അപേക്ഷകരുടെ പ്രായപരിധി 40 വയസ്സിൽ താഴെയായിരിക്കണം. കമ്പനിയുടെ എല്ലാ സിവിൽ എഞ്ചിനീയറിംഗ് ജോലികളുടെയും മേൽനോട്ടം വഹിക്കുക എന്നതാണ് പ്രോജക്ട് അസിസ്റ്റന്റിന്റെ പ്രധാന ചുമതല.
ഡ്രെഡ്ജിംഗ്, മറൈൻ നിർമ്മാണങ്ങൾ, ജെട്ടികൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയവ ഈ ജോലിയുടെ ഭാഗമാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യതയുടെയും പ്രവർത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ അഭിമുഖത്തിനായി വിളിക്കും. സ്ക്രീനിംഗിനും അഭിമുഖത്തിനും ശേഷം, തിരഞ്ഞെടുക്കപ്പെടുന്നവരെ തസ്തികയിലേക്ക് നിയമിക്കുന്നതായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25.
വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21 ന്
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്കുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന് രാവിലെ 10.30 ന് നടക്കും. ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യനുള്ള കഴിവ്, എല്‍ എം വി ലൈസന്‍സ് എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252431













