കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 വേണ്ടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് – സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചു.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 10 (2) വകുപ്പു പ്രകാരം 2025 ലെ പൊതു തിരഞ്ഞെടുപ്പിനു വേണ്ടി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ താഴെപ്പറയും പ്രകാരമാണ്
പട്ടികജാതി സംവരണം വാർഡ്
വാർഡ് 10-നടുവത്തൂർ സൗത്ത്
സ്ത്രീ സംവരണ വാർഡുകൾ
വാർഡ് 2-കീഴരിയൂർ വെസ്റ്റ്
വാർഡ് 3-കീഴരിയൂർ സെന്റർ
വാർഡ് 4-മാവട്ടുമല
വാർഡ് 9-നമ്പ്രത്ത്കര വെസ്റ്റ്
വാർഡ് 11-തത്തംവള്ളിപൊയിൽ
വാർഡ് 12 – മണ്ണാടി
വാർഡ് 13-കീരംകുന്ന്














