കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം-ചിരികിലുക്കം നമ്പ്രത് കര യുപി സ്കൂളിൽ വെച് നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 17 അങ്കണ വാടികളിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ നിർമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ എൻ എം സുനിൽ കുമാർ അധ്യക്ഷത വഹിച്ച പരിപാടി ഐസി ഡി എസ്സ് സൂപ്പർവൈസർ ശ്രീമതി വീണ എസ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി നിഷ വല്ലി പടിക്കൽ, ബ്ളോക് മെമ്പർ ശ്രീമതി സുനിത ബാബു, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ആയ ശ്രീ കെസി രാജൻ, ശ്രീമതി ജലജ ടി വി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ ശ്രീ കെ പി ഭാസ്കരൻ, ശ്രീ ടി കെ നാരായണൻ, ശ്രീ ടി വി സൈനുദ്ധീൻ, ശ്രീ ടി കെ വിജയൻ, ശ്രീ ടി സുരേഷ് ബാബു, കെ അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നമ്പ്രത് കര അങ്കണവാടി വർക്കർ ശ്രീമതി ശ്രീജ ബാബു നന്ദി യും പറഞ്ഞു. കുട്ടികളുടെ വൈവിദ്യ പൂർണമായ പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മുഴുവൻ കുട്ടികൾക്കും സമ്മാന വിതരണവും നടന്നു..