റീജിയണൽ കാൻസർ സെൻ്ററിൽ (ആർ.സി.സി) നഴ്സിങ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 14 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 179 ദിവസത്തെ കാലാവധിയിലേക്കാണ് നിയമനം ലഭിക്കുക. പ്രതിമാസം 18,390 രൂപ ഏകീകൃത വേതനമായി നൽകും.
എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ട് വർഷത്തെ നഴ്സിങ് അസിസ്റ്റൻ്റ്സ് ട്രെയിനിങ് കോഴ്സ് പാസായവരുമായിരിക്കണം അപേക്ഷകർ. കുറഞ്ഞത് 100 കിടക്കകളുള്ള ഒരു ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. 1985 ജനുവരി 2-നും 2007 ജനുവരി 1-നും (ഇരു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും സാധാരണ ഗതിയിലുള്ള വയസ്സിളവുകൾ ലഭിക്കും. റീജിയണൽ കാൻസർ സെൻ്ററിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ച് വർഷം വരെ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യരായ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർ.സി.സി വെബ്സൈറ്റിൽ (www.rcctvm.gov.in) നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കാം. മേൽവിലാസം- ‘ഡയറക്ടർ, റീജിയണൽ കാൻസർ സെൻ്റർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം-695011, കേരള, ഇന്ത്യ. കൂടുതൽ വിവരങ്ങൾക്ക് –https://www.rcctvm.gov.in/uploads/Downloadtemsuppy/Notification%20of%20N-17586136061181229386.pdf
മെയിന്റ്നൻസ് എഞ്ചിനിയർ
റീജിയണൽ കാൻസർ സെൻ്ററിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നോ ദേശീയ സ്ഥാപനത്തിൽ നിന്നോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും ഇൻസ്റ്റാളേഷനുകളുടെയും പ്രവർത്തനത്തിലും മേൽനോട്ടത്തിലും അറ്റകുറ്റപ്പണികളിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 40,000 രൂപയാണ് ശമ്പളം. നിയമന കാലാവധി 179 ദിവസമാണ്.
21-നും 40-നും ഇടയിലാണ് പ്രായപരിധി. മറ്റ് പിന്നോക്ക വിഭാഗക്കാർക്കും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും നിലവിലുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും. ഒക്ടോബർ 7 നാണ് വാക്ക്-ഇൻ-ഇൻ്റർവ്യൂ. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻ്ററിലെ ബ്ലോക്ക് എയിലുള്ള കോൺഫറൻസ് ഹാൾ II-ൽ വെച്ചാണ് അഭിമുഖം നടക്കുക.അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മുമ്പായി കോൺഫറൻസ് ഹാളിൽ റിപ്പോർട്ട് ചെയ്യണം.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. കൂടാതെ ഒരു സി.വി/ബയോഡാറ്റയും ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് https://www.rcctvm.gov.in/uploads/Downloadtemsuppy/MAINTENANCE%20ENGINEER%20ELECTRICAL%20NOTIFICATION-17589539502069395703.pdf
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് നിയമനം
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ താമസക്കാരും കടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി , കമ്പ്യൂട്ടർ-ഇൻ്റർനെറ്റ് പരിജ്ഞാനവും
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 20 നും 36 നും മദ്ധ്യേ (2025 സെപ്തംബർ ഒന്നിന്) പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. . പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ ഒപ്പോടുകൂടി ജില്ലാമിഷൻ കോ-ഓഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. വിലാസം – ജില്ലാമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ എറണാകുളം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030. ഫോൺ: 0484 2926787












