വിജ്ഞാനകേരളത്തിന്റെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ,, വിജ്ഞാന കേരളം മേലടി ബ്ലോക്ക് ഇൻ്റേൺ അഭിരാമി, കമ്മ്യൂണിറ്റി അമ്പാസിഡർ ആതിര .ടി.എം തുടങ്ങിയവർ സംസാരിച്ചു. Dominators Group,TATA AlA,FINCARE എന്നീ കമ്പനികൾ തൊഴിലന്വേഷകർക്ക് ഇൻ്റർവ്യൂ നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിലകുമാരി സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ വിധുല വി.എം നന്ദിയും പറഞ്ഞു