ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് ലഭിച്ചു .മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് . അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇത് മലായാള സിനിമക്ക് അടൂരിന് ശേഷം രണ്ടാം തവണയാണ് ലഭിച്ചിരിക്കുന്നത് . തന്നെ സിനിമ നടനാക്കി മാറ്റിയ എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു.