വ്യക്തതയും വായനാക്ഷമതയും വര്‍ധിപ്പിക്കാനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇനി സ്ഥാനാര്‍ഥികളുടെ കളര്‍ ചിത്രമടക്കം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
വ്യക്തതയും വായനാക്ഷമതയും വര്‍ധിപ്പിക്കാനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇനി സ്ഥാനാര്‍ഥികളുടെ കളര്‍ ചിത്രമടക്കം ഉപയോഗിക്കാനും സ്ഥാാര്‍ത്ഥികളുടെ പേര്, സീരിയല്‍ നമ്പര്‍ എന്നിവ കുറച്ചു കൂടി വ്യക്തമായി അച്ചടിക്കാനും ഇതിന് തെളിച്ചം കൂടിയ പേപ്പര്‍ ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പേര് ഒരേ ഫോണ്ടിലാവണം എന്നും നിര്‍ദ്ദേശമുണ്ട്