പേരാമ്പ്ര : കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ – രഷ്ട്രീയ കൃഷി വികാസ് യോചന പദ്ധതി മുഖേന നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിലേക്ക് കൃഷി ഭവൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. 1) 80 – 100 ബെഡ് ശേഷിയുള്ള ചെറുകിട കൂൺ ഉല്പാദന യൂണിറ്റ് (40% സബ്സിഡി) 11250 രൂപ2) 300 ബെഡ് ശേഷിയുള്ള വൻകിട കൂൺ ഉല്പാദന യൂണിറ്റ് (40% സബ്സിഡി) 2 ലക്ഷം രൂപ3) ലാമിനാർ എയർഫ്ലോ ചേംബർ ഓട്ടോക്ലേവ് സംവിധാനങ്ങൾ ഉൾപ്പെട്ട വിത്തുല്പാദന യൂണിറ്റ് (40%സബ്സിസി) 2 ലക്ഷം രൂപ4) മൂല്യ വർധനവിനും മറ്റുമുള്ള സംസ്ക്കരണ യൂണിറ്റ് (50%) 1 ലക്ഷം രൂപ5) 54 ചതുരശ്ര വിസ്‌തീർണമുള്ള പായ്ക്ക് ഹൗസ് (50%) 2 ലക്ഷം രൂപ6) കമ്പോസ്റ്റ് യൂണിറ്റ് (50%) 50000 രൂപ എന്നീ ഘടകങ്ങളിലേക്ക് കർഷകർ , കൃഷികൂട്ടങ്ങൾ , കുടുംബശ്രീ , എഫ് പി ഒ , മറ്റു സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
നികുതി രശീതി , ആധാർ,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം SHM ഫോമിൽ കീഴരിയൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോർട്ടികൾച്ചർ മിഷന്റെ നേതൃതത്തിൽ പരിശീലനം നല്കും














