വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 33-കാരനായ ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. ഈ ദുഃഖത്തിലും, ഐസക്കിന്റെ കുടുംബം അദ്ദേഹത്തിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ആറ് പേർക്കാണ് ഈ വലിയ സ്നേഹം വെളിച്ചമായത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഐസക്കിന്റെ ഹൃദയം, എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയ്ക്കാണ് നൽകിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. ഐസക്കിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയും ദാനം ചെയ്തു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബത്തിന്റെ ഉദാരമായ മനസ്സിനും വലിയ തീരുമാനത്തിനും നന്ദി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു.