കീഴരിയുർ :കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി. കിപ് വൈസ് ചെയർമാൻ ഇ.കെ ശ്രീനിവാസൻ, സിവിൽ സർവീസ് ഓഫീസർ ടൈനി ശാരിക ഏ.കെ എന്നിവർ അതിഥികളായി പങ്കെടുത്തു.

ഗിരീഷ് കാളിയത്ത്, കെ.ടി.കെ മുഹമ്മദ്,സന്തോഷ് നടുവത്തൂർ,ഇടത്തിൽ ശിവൻ മാസ്റ്റർ,ഷമീർ മാനസ്,ശശി പാറോളി,ടി.എ സലാം, കെ.അബ്ദുറഹ്‌മാൻ, പാറോൽ ബാലകൃഷ്ണൻ മാസ്റ്റർ, യു. കെ അനീഷ്,സ്വപ്‍ന തെമ്പോയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി അഷ്‌റഫ് എരോത്ത് സ്വാഗതവും, ട്രഷറർ അഡ്വ.ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കോടി വിതരണം,പൂക്കളം ഒരുക്കൽ,ഓണക്കളികൾ, ഓണസദ്യ എന്നിവ നടന്നു.















