---പരസ്യം---

സ്വകാര്യവത്ക്കരണം മുഖ്യ അജണ്ട : സത്യൻ കടിയങ്ങാട്

On: August 26, 2025 5:38 PM
Follow Us:
പരസ്യം

സ്വകാര്യവത്ക്കരണം മുഖ്യ അജണ്ട : സത്യൻ കടിയങ്ങാട്സ സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു.നിലവിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അരിക്കുളത്ത് നിന്നും മുത്താമ്പിയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുളള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ്ബ് ഓഫീസാക്കി ഉയർത്തി അരിക്കുളത്തു തന്നെ നിലനിർത്തണമെന്ന് UDF ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് കെ.എം. മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി , ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ നായർ, എസ്. മുരളീധരൻ, യൂസഫ് കുറ്റിക്കണ്ടി, നാസർ ചാലിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. എം.എ. മുഹമ്മദ് കാസിം, എം. കുഞ്ഞായൻ കുട്ടി, പി.എം. രാധ ടീച്ചർ, ടി.ടി. ശങ്കരൻനായർ എന്നിവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!