വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയായ സ്വാതന്ത്ര്യ ജ്വാല ആഗസ്ത് 9 മുതൽ 15 വരെ കീഴരിയൂരിൽ സെൻ്ററിലും ഫ്രീഡം ഫൈറ്റേഴ്സ് ഹാളിലും വായനശാല ഹാളിലുമായി നടക്കുന്നു. ആഗസ്ത് 9ന് വൈകീട്ട് 4.30 ന് സാഭിമാൻ യാത്ര ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനു സമീപത്തു നിന്ന് കീഴരിയൂർ സെൻ്ററിൽ അവസാനിക്കുന്നു. . കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സ്വാതന്ത്യസമര ചരിത്രത്തിലെ മുഹൂർത്തങ്ങൾ വേഷപകർച്ചയിലൂടെ അവതരിപ്പിക്കുന്നു. സാഭിമാൻ യാത്രയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം സുനിൽ ഫ്ലാഗ് ഓഫ് ചെയ്യും