ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ 374 റൺസിന്റെ ലീഡാണ് ടീം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. ഈ ലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് സമ്മർദ്ദം നൽകി എങ്കിലും അവസാനം പ്രസീദ് കൃഷ്ണയുടെയും സിറാജിന്റെയും മികച്ച പ്രകടനത്തിനൊടുവിൽ ജയം സ്വന്തമാക്കാൻ സാധിച്ചു . സിറാജിൻ്റെ കരുത്തുറ്റ ബോളിംഗ് ആണ് ഇന്ത്യയുടെ വിജയം നിശ്ചയിച്ചത്. അവസാന നിമിഷം ആവേശകരമായ മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സര പരമ്പര 2 – 2 എന്ന സമനിലയിൽ അവസാനിച്ചു. അതേസമയം സമീപകാലത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയാണ് ഇത് എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ വാഴ്ത്തിപ്പാടുന്നത്. .അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഉടനീളം ത്രില്ലിങ് സിനിമയെന്നോണം മത്സരം മാറിമറിഞ്ഞു. അതിൽ തന്നെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും സ്ഥിരതയോടെ പന്തെറിഞ്ഞ മൊഹമ്മദ് സിറാജ് ഇതിഹാസങ്ങളുടെ പ്രശംസകൾ വരെ ഏറ്റുവാങ്ങുകയാണ്. ഇത്തരത്തിൽ ക്രിക്കറ്റ് ലോകം ഈ മത്സരത്തെ വാഴ്ത്തിപ്പാടുകയാണ്