ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്‌ദുറഹ്മാൻ. ഈ ഒക്ടോബറിൽ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഈ ഒക്ടോബറിൽ വരാനാവില്ലെന്നാണ് അർജൻ്റീന ഫുടബോൾ അസോസിയേഷൻ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി അറിയിച്ചു. കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്താത്തത്