അപ്രന്റിസ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC) ഈസ്റ്റേൺ റെയിൽവേ. 10-ാം ക്ലാസ്, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ റെയിൽവേയിൽ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണിത്. ഓൺലൈൻ അപേക്ഷകൾ 2025 ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ www.rrcer.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാം. 1961-ലെ അപ്രന്റിസ് ആക്ട് പ്രകാരം വിവിധ ട്രേഡുകളിൽ പരിശീലനം നൽകുന്നതിനുള്ള റിക്രൂട്ട്മെന്റാണ് ഇത്.
ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി മൊത്തം 3115 അപ്രന്റിസ് ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗറ, സീൽദ, മാൽഡ, അസൻസോൾ ഡിവിഷനുകളിലും കാഞ്ച്രപാറ, ലിലുവ, ജമാൽപൂർ വർക്ക്ഷോപ്പുകളിലുമാണ്. പ്രധാന ട്രേഡുകളിൽ ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ തുടങ്ങിയവ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ യോഗ്യത
- ഉദ്യോഗാർത്ഥികൾ 10-ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങൾ ഒഴിവാക്കി) പാസായിരിക്കണം.
- ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT-ൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.
പ്രായപരിധി
2025 ഒക്ടോബർ 23-ന് ഉദ്യോഗാർത്ഥികൾ 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം, 24 വയസ്സ് കവിയാൻ പാടില്ല.
പ്രായപരിധിയിൽ ഇളവ്
- SC/ST: 5 വർഷം
- OBC: 3 വർഷം
- PWD: 10 വർഷം
- മുൻ സൈനികർ: പ്രതിരോധ സേനയിൽ നൽകിയ സേവനത്തിന്റെ അളവിനനുസരിച്ച് 10 വർഷം വരെ.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്മെന്റിന് എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലാണ്. 10-ാം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കുകളുടെ ശരാശരി കണക്കാക്കിയാണ് യോഗ്യത കണക്കാക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയ്ക്കും വിധേയമാക്കും.
അപേക്ഷാ ഫീസ്
- ജനറൽ/OBC/EWS: 100 രൂപ
- SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾ: ഫീസ് ഇല്ല
- പേയ്മെന്റ് മോഡ്: ഓൺലൈൻ (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്)
- അപേക്ഷിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റ് www.rrcer.org സന്ദർശിക്കുക.
- “Apprentice Recruitment 2025” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിവരങ്ങളുമായി രജിസ്റ്റർ ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകൾ ജനറേറ്റ് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ (ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ) അപ്‌ലോഡ് ചെയ്യുക.
- ആവശ്യമെങ്കിൽ ഫീസ് അടയ്ക്കുക.
- ഫോം സമർപ്പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.













