ലഹരിക്കെതിരെ നമ്മുടെ കീഴരിയൂർ സൗഹാർദ കൂട്ടായ്മ നടത്തുന്ന അരുത് അകപ്പെടരുത് എന്ന സന്ദേശവുമായി കീഴരിയൂരിലെ വിവിധസ്കൂളിൽ നടത്തിയ കാമ്പയിനിൻ്റെ സമാപനം കണ്ണോത്ത് യു.പി.സ്കുളിൽ നടന്നു കൊയിലാണ്ടി പൊലീസ് അസി.സബ് ഇൻസ്പക്ടർ റഖീബ് മണിയൂർ ക്ളാസ്ടുത്തു എച്ച് എം ഗീത ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. യോഗത്തിൽ മാലത്ത് സുരേഷ്, ബിജു സി ,ചന്ദ്രൻ കണ്ണോത്ത് , കെ.അബ്ദുറഹിമാൻ നെല്ലാടി ശിവാനന്ദൻ ,ടി. പോക്കർ എന്നിവർ സംസാരിച്ചു സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് വൈ: പ്രസിഡന്റ്, എൻ എം സുനിൽ ആദരിച്ചു.ലഹരിക്കെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശില്പവും നടന്നു.