മമ്പുറം : ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കു പടര്‍ന്നു. മമ്പുറം മഖാമിന് മുന്‍വശം എ പി അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും മുറിയിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.