കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, വിഭാഗത്തിലാണ് ഒഴിവുകള്‍. പിലാക്കോട് സ്ഥിതി ചെയ്യുന്ന പ്രാദേശിക കേന്ദ്രത്തിലാണ് നിയമനങ്ങള്‍ നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കാര്‍ഷിക സര്‍വകലാശ മെയില്‍ അഡ്രസിലേക്ക് അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കണം. അവസാന തീയതി ജൂലൈ 26.
തസ്തിക & ഒഴിവ്
കേരള കാര്‍ഷിക സര്‍വകലാശാലക്ക് പ്രാദേശിക കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്. 59 ദിവസത്തേക്കോ, അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയോ ആണ് കാലാവധി.
യോഗ്യത
എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (കെ ജി ടി ഇ) ഹയര്‍ & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ടൈപ്പ് റൈറ്റിംഗ് മലയാളം (കെ ജി ടി ഇ) ലോവര്‍ & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.kau.in/rarapil.kau.in വിജ്ഞാപനത്തിന്റെ കൂടെ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണ്ണമായും പൂരിപ്പിച്ച് rarspllakau.in എന്ന ഇമെയില്‍ അഡ്രസ്സിലേക്ക് 26.07.2025-ന് 5.00 PM മണിക്ക് മുന്‍പായി മെയില്‍ ചെയ്യുക.
സബ്ജക്ട് ലൈനില്‍ ‘Application for the post of Computer Assistant on dally wage basis’ എന്ന് രേഖപ്പെടുത്തണം.
അതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച് ലഭ്യമാക്കിയ അസ്സല്‍ അപേക്ഷ ഫോമും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും സഹിതം 31.07.2025-ആം തീയ്യതി രാവിലെ 10 മണിക്ക് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. കേന്ദ്രത്തില്‍ വച്ച് നടക്കുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂ-ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.













